ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത നാവിക സേന മേധാവിയായി വൈസ് അഡ്മിറല്‍ ആർ.ഹരികുമാർ ചുമതലയേല്‍ക്കും. തിരുവനന്തപുരം സ്വദേശിയാണ്. അഡ്മിറൽ കരംബീർ സിംഗ് ഈ മാസം 30ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. നിലവിൽ വെസ്റ്റേൺ കമാൻഡിന്റെ ഫ്ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫാണ് ഹരികുമാർ.
നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് പഠിച്ചിറങ്ങിയ ആർ. ഹരികുമാർ 1983 ജനുവരിയിലാണ് നാവികസേനയിൽ ചേരുന്നത്. മുംബൈ സർവകലാശാലയിലും യുഎസ് നേവൽ വാർ കോളേജിലും ലണ്ടനിലെ കിംഗ്സ് കോളേജിലുമായിരുന്നു ഉപരിപഠനം.
ഐഎൻഎസ് വിരാട് ഉൾപ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായി പ്രവർത്തിച്ചിട്ടുണ്ട്. ഹരികുമാറിന് വിശിഷ്ട സേവാമെഡലും അതിവിശിഷ്ട സേവാമെഡലും പരം വിശിഷ്ടസേവാ മെഡലും ലഭിച്ചിട്ടുണ്ട്.