+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ക്ര​മി​ക്കു​ന്ന ജോ​ജു​വി​നൊ​പ്പം'; പി​ന്തു​ണ​യു​മാ​യി ആ​ഷി​ഖ് അ​ബു

കൊ​ച്ചി: ന​ട​ന്‍ ജോ​ജു ജോ​ര്‍​ജി​ന് പി​ന്തു​ണ​യു​മാ​യി സം​വി​ധാ​യ​ക​ന്‍ ആ​ഷി​ഖ് അ​ബു രം​ഗ​ത്ത്. ജോ​ജു അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യു​ടെ സെ​റ്റി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച
കൊ​ച്ചി: ന​ട​ന്‍ ജോ​ജു ജോ​ര്‍​ജി​ന് പി​ന്തു​ണ​യു​മാ​യി സം​വി​ധാ​യ​ക​ന്‍ ആ​ഷി​ഖ് അ​ബു രം​ഗ​ത്ത്. ജോ​ജു അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യു​ടെ സെ​റ്റി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ഷി​ഖ് അ​ബു ത​ന്‍റെ പി​ന്തു​ണ അ​റി​യി​ച്ച​ത്.

ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു ആ​ഷി​ഖ് പി​ന്തു​ണ അ​റി​യി​ച്ച​ത്. ജോ​ജു​വി​ന്‍റെ ചി​ത്ര​ത്തോ​ടൊ​പ്പം "യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ക്ര​മി​ക്കു​ന്ന ജോ​ജു​വി​നൊ​പ്പം', എ​ന്നാ​യി​രു​ന്നു ആ​ഷി​ഖ് അ​ബു ട്വി​റ്റ​റി​ല്‍ കു​റി​ച്ച​ത്.

അ​തേ​സ​മ​യം, ജോ​ജു ജോ​ര്‍​ജി​നെ​തി​രെ കൂ​ടു​ത​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത് മൂ​ന്നോ​ട്ടു​നീ​ങ്ങു​ക​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. എ​റ​ണാ​കു​ളം ഡി​സി​സി മു​ത​ല്‍ ജോ​ജു നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച സ്റ്റാ​ര്‍ സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ച്ച ഷേ​ണാ​യി​സ് തീ​യ​റ്റ​ര്‍ വ​രെ പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ര്‍​ച്ച് ന​ട​ത്തി.

ജോ​ജു​വി​ന്‍റെ ചി​ത്രം പ​തി​പ്പി​ച്ച റീ​ത്തു​മാ​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ണ്ടും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ല്‍ മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. ജോ​ജു മാ​പ്പ് പ​റ​യ​ണ​മെ​ന്നും ജോ​ജു​വി​നെ രാ​ഷ്ട്രീ​യ​പ​ര​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടു​മെ​ന്നും നേ​തൃ​ത്വം അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് വ​ഴി ത​ട​ഞ്ഞു​ള്ള ഷൂ​ട്ടിം​ഗ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ലും ജോ​ജു​വി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ ആ​സു​ത്ര​ണം ചെ​യ്യാ​നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം.
More in Latest News :