+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: റ​ബി​ന്‍​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ തു​ട​രും; ഭാ​ര്യ​യു​ടെ ഹ​ർ​ജി ത​ള്ളി

കൊ​ച്ചി: ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി റ​ബി​ന്‍​സ് കെ. ​ഹ​മീ​ദി​നെ കോ​ഫെ​പോ​സ പ്ര​കാ​രം ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി​യ​തു ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. ഇ​യാ​ളു​ടെ
സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: റ​ബി​ന്‍​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ തു​ട​രും; ഭാ​ര്യ​യു​ടെ ഹ​ർ​ജി ത​ള്ളി
കൊ​ച്ചി: ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി റ​ബി​ന്‍​സ് കെ. ​ഹ​മീ​ദി​നെ കോ​ഫെ​പോ​സ പ്ര​കാ​രം ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി​യ​തു ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. ഇ​യാ​ളു​ടെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​നെ​തി​രെ ഭാ​ര്യ ഫൗ​സി​യ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​യാ​ണ് ജ​സ്റ്റീ​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ർ, ജ​സ്റ്റീ​സ് സി.​പി. മു​ഹ​മ്മ​ദ് നി​യാ​സ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് വി​ധി പ​റ​ഞ്ഞ​ത്.

എ​ന്‍​ഐ​എ കോ​ട​തി പ്ര​തി​ക്കു ജാ​മ്യം നി​ഷേ​ധി​ച്ച​തു മ​റ​ച്ചു​വ​ച്ചാ​ണ് കോ​ഫെ​പോ​സ ചു​മ​ത്താ​ന്‍ ക​സ്റ്റം​സ് ശി​പാ​ര്‍​ശ ചെ​യ്ത​തെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ ന​ല്‍​കി​യി​ല്ലെ​ന്നും ഹ​ര്‍​ജി​ക്കാ​രി വാ​ദി​ച്ചു. എ​ന്നാ​ല്‍ ജാ​മ്യാ​പേ​ക്ഷ​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞു ത​ന്നെ​യാ​ണ് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ന് അ​ധി​കൃ​ത​ര്‍ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് വി​ല​യി​രു​ത്തി​യ ഹൈ​ക്കോ​ട​തി ഈ ​വാ​ദം ത​ള്ളി.

പാ​സ്‌​പോ​ര്‍​ട്ട് റ​ദ്ദാ​ക്കി​യ​തി​നാ​ല്‍ പ്ര​തി​ക്ക് സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ തു​ട​രാ​നാ​കി​ല്ലെ​ന്നും ഹ​ര്‍​ജി​ക്കാ​രി വാ​ദി​ച്ചു. എ​ന്നാ​ല്‍ ഇ​യാ​ള്‍ മു​മ്പും സ്വ​ര്‍​ണം ക​ട​ത്തി​യ​തു ചൂ​ണ്ടി​ക്കാ​ട്ടി ക​സ്റ്റം​സ് എ​തി​ര്‍​ത്തു. നെ​ടു​മ്പാ​ശേ​രി വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ​തി​ന് 50 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി​യ​ത​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളും ന​ല്‍​കി. ഈ ​വ​സ്തു​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്.
More in Latest News :