ശ്രീനഗർ: യുനെസ്കോയുടെ സർഗാത്മക നഗരങ്ങളുടെ പട്ടികയിൽ ശ്രീനഗർ ഇടംപിടിച്ചു. കരകൗശലം, നാടോടി കലകൾ എന്നിവയ്ക്കുള്ള പ്രത്യേക പരാമർശത്തോടെയാണ് ശ്രീനഗർ ഈ നേട്ടം കരസ്ഥമാക്കിയത്.
ശ്രീനഗറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ജമ്മു കാഷ്മീരിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം യുനെസ്കോയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
246 നഗരങ്ങളുടെ പട്ടികയിലേക്ക് പുതുതായി 49 എണ്ണം കൂട്ടിച്ചേർത്തു. ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്നതിനായി കഴിഞ്ഞ നാല് വർഷമായി തയാറെടുത്തു വരികയായിരുന്നുവെന്ന് ഇൻടാക് (ഐഎൻടിഎസിഎച്ച്) ജമ്മു കഷ്മീർ ചാപ്റ്റർ കൺവീനർ സലിം ബൈഗ് പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കരകൗശല വിദ്യ നിലനിർത്തിയ കലാകാരന്മാർക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.