+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെൺകുട്ടികൾക്കു കെണി പെരുകി, അപകടത്തിലാകുന്നത് 15-16 വയസുകാരികൾ

തൃ​​​ശൂ​​​ർ: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ഒ​​​ളി​​​ച്ചോ​​​ട്ട​​​വും ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ലും സം​​​സ്ഥാ​​​ന​​​ത്തു വ​​​ർ​​​ധി​​​ക്കു​​​ന
പെൺകുട്ടികൾക്കു കെണി പെരുകി, അപകടത്തിലാകുന്നത് 15-16 വയസുകാരികൾ
തൃ​​​ശൂ​​​ർ: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ഒ​​​ളി​​​ച്ചോ​​​ട്ട​​​വും ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ലും സം​​​സ്ഥാ​​​ന​​​ത്തു വ​​​ർ​​​ധി​​​ക്കു​​​ന്നു. സ്റ്റേ​​​റ്റ് ക്രൈം ​​​റി​​​ക്കാ​​​ർ​​​ഡ്സ് ബ്യൂ​​​റോ​​​യു​​​ടെ ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി മു​​ത​​ൽ ഒ​​ക്ടോ​​ബ​​ർ​​വ​​രെ​​യു​​ള്ള പ​​​ത്തു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു 121 കേ​​​സു​​​ക​​​ളാ​​​ണ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്.

ഇടുക്കി മുന്നിൽ

ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ ഒ​​​ളി​​​ച്ചോ​​​ട്ട​​​ങ്ങ​​​ൾ. ഇ​​​ടു​​​ക്കി​​​യാ​​​ണ് മു​​​ന്നി​​​ൽ 28. തൊ​​​ട്ടു​​​പി​​​ന്നി​​​ൽ 23 കേ​​സു​​ക​​ളു​​മാ​​യി തൃ​​​ശൂ​​​രു​​​മു​​​ണ്ട്.
ഒ​​​ളി​​​ച്ചോ​​​ട്ടം ന​​​ട​​​ത്തു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ലും 15-16 വ​​​യ​​​സ് പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണ്.



ത​​​മി​​​ഴ്നാ​​​ടു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന ഇ​​​ടു​​​ക്കി പോ​​​ലു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ പോ​​​കു​​​ന്ന​​​ത്. ഒ​​​ളി​​​ച്ചോ​​​ടു​​​ന്ന​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും വി​​​വാ​​​ഹ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​താ​​​യും, കു​​​റ്റ​​​ക​​​ര​​​മാ​​​യ​​​തി​​​നാ​​​ൽ പോ​​​ക്സോ കേ​​​സു​​​ക​​​ൾ എ​​​ടു​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ പ​​​റ​​​ഞ്ഞു.

ഒത്തുതീർപ്പ് കൂടുതൽ

കൂ​​​ടു​​​ത​​​ൽ ഒ​​​ളി​​​ച്ചോ​​​ട്ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും പ​​​ല​​​തും കോ​​​ട​​​തി​​​യി​​​ലേ​​​ക്കെ​​​ത്തു​​​ന്ന​​​തി​​​നു മു​​​മ്പു​​​ത​​​ന്നെ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ ഒ​​​ത്തു​​​തീ​​​ർ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ക​​​ണ​​​ക്കി​​​ൽ വ​​​രു​​​ന്നി​​​ല്ല. ശൈ​​​ശ​​​വ വി​​​വാ​​​ഹ​​​ത്തി​​​നു സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ൽ ഇ​​​ടു​​​ക്കി​​​യി​​​ലെ മ​​​റ​​​യൂ​​​ർ, മൂ​​​ന്നാ​​​ർ, കു​​​മ​​​ളി തു​​​ട​​​ങ്ങി​​​യ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ന്നു​​​ണ്ട്.

പ​​​ല​​​തും മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ സ​​​മ്മ​​​ത​​​ത്തോ​​​ടെ​​​യു​​​മാ​​​ണെ​​​ന്നു പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​യു​​​ന്നു. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ കാ​​​ര്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഇ​​​പ്പോ​​​ഴും പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ വി​​​വാ​​​ഹം ചെ​​​യ്തു​​​കൊ​​​ടു​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണു വി​​​വ​​​രം. രേ​​​ഖാ​​​മൂ​​​ലം വി​​​വാ​​​ഹ​​​ബ​​​ന്ധ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടി​​​ല്ലെ​​​ന്ന​​​താ​​​ണ് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ ത​​​ട​​​സ​​​മാ​​​കു​​​ന്ന​​​ത്.

തൃ​​​ശൂ​​​രി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സു​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ലും ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ഒ​​​ളി​​​ച്ചോ​​​ട്ട​​​മാ​​​ണ്. കാ​​​ണാ​​​താ​​​കു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ പ​​​ല​​​പ്പോ​​​ഴും പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രു​​​ന്നു​​​മു​​​ണ്ട്. അ​​​പ്പോ​​​ഴും, കാ​​​ണാ​​​നി​​​ല്ലെ​​​ന്ന പ​​​രാ​​​തി പി​​​ൻ​​​വ​​​ലി​​​ച്ചു ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​ണ് പ​​​ല​​​രും ചെ​​​യ്യു​​​ന്ന​​​ത്.

കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം രേ​​​ഖ​​​ക​​​ളി​​​ൽ കു​​​റ​​​വു വ​​​രാ​​​ൻ ഇ​​​താ​​​ണു കാ​​​ര​​​ണ​​​മെ​​​ന്നു പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ളി​​​ച്ചോ​​​ട്ട​​​ത്തി​​​നും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ലി​​​നും ഒ​​​രു കേ​​​സു പോ​​​ലും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത മൂ​​​ന്നു ജി​​​ല്ല​​​ക​​​ളു​​​ണ്ട്. പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളാ​​​ണ​​​വ. റെ​​​യി​​​ൽ​​​വേ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള മൂ​​​ന്ന് ഒ​​​ളി​​​ച്ചോ​​​ട്ട കേ​​​സു​​​ക​​​ൾ പ​​​ത്തു ​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്.

2021 ജ​​നു​​വ​​രി മു​​ത​​ൽ ഒ​​ക്ടോ​​ബ​​ർ വ​​രെ കേ​​ര​​ള​​ത്തി​​ൽ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ഒ​​​ളി​​​ച്ചോ​​​ട്ട​​​വും ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ലും സം​​ബ​​ന്ധി​​ച്ച് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സു​​ക​​ൾ ജി​​ല്ല​​തി​​രി​​ച്ച് താഴെ:

ഇ​​​ടു​​​ക്കി​​​ 28
തൃ​​​ശൂ​​​ർ 23
കാ​​​സ​​​ർ​​​ഗോ​​​ഡ് 21
കൊ​​​ല്ലം 15
എ​​​റ​​​ണാ​​​കു​​​ളം 14
കോ​​​ഴി​​​ക്കോ​​​ട് 06
ക​​​ണ്ണൂ​​​ർ 04
വ​​​യ​​​നാ​​​ട് 03
പാ​​​ല​​​ക്കാ​​​ട് 03
മ​​​ല​​​പ്പു​​​റം 02
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 02
പ​​​ത്ത​​​നം​​​തി​​​ട്ട 00
കോ​​​ട്ട​​​യം 00
ആ​​​ല​​​പ്പു​​​ഴ 00

- പോൾ മാത്യു ‌
More in Latest News :