+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ​ത്തു വി​വാ​ദം: അ​നു​പ​മ ന​ല്‍​കി​യ ഹേ​ബി​യ​സ് ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചു

കൊ​​​ച്ചി: ദ​​​ത്തു വി​​​വാ​​​ദ​​​ത്തി​​​നു പി​​​ന്നാ​​​ലെ ത​​​ന്‍റെ കു​​​ട്ടി​​​യെ വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി​​​നി അ​​​
ദ​ത്തു വി​വാ​ദം: അ​നു​പ​മ  ന​ല്‍​കി​യ ഹേ​ബി​യ​സ് ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചു
കൊ​​​ച്ചി: ദ​​​ത്തു വി​​​വാ​​​ദ​​​ത്തി​​​നു പി​​​ന്നാ​​​ലെ ത​​​ന്‍റെ കു​​​ട്ടി​​​യെ വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി​​​നി അ​​​നു​​​പ​​​മ എ​​​സ്. ച​​​ന്ദ്ര​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍​കി​​​യ ഹേ​​​ബി​​​യ​​​സ് ഹ​​​ര്‍​ജി പി​​​ന്‍​വ​​​ലി​​​ച്ചു.

കു​​​ടും​​​ബ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള വി​​​ഷ​​​യ​​​മ​​​ല്ലേ​​​യി​​​തെ​​​ന്നും, ഇ​​​തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​പെ​​​ടേ​​​ണ്ട​​​തു​​​ണ്ടോ​​​യെ​​​ന്നും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ജ​​​സ്റ്റീ​​​സ് കെ. ​​​വി​​​നോ​​​ദ് ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് സി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വാ​​​ക്കാ​​​ല്‍ ചോ​​​ദി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ഹ​​​ര്‍​ജി പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ ഹ​​​ര്‍​ജി​​​ക്കാ​​​രി അ​​​നു​​​മ​​​തി തേ​​​ടി​​​യ​​​ത്.

എ​​​ന്നാ​​​ല്‍ ഹ​​​ര്‍​ജി പി​​​ന്‍​വ​​​ലി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പ് ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ച​​​തി​​​ല്‍ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് അ​​​തൃ​​​പ്തി പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. പി​​​ന്നീ​​​ടാ​​​ണ് ഹ​​​ര്‍​ജി പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ച​​​ത്.
More in Latest News :