+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ങ്ങ​ള്‍ സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ലി​ലേ​ക്ക്: ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ങ്ങ​ളു​ടെ സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ സാ​ധ്യ​മാ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. പ്ര​ധാ​
സം​സ്ഥാ​ന​ത്ത് റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ങ്ങ​ള്‍ സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ലി​ലേ​ക്ക്: ആ​രോ​ഗ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ങ്ങ​ളു​ടെ സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ സാ​ധ്യ​മാ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. പ്ര​ധാ​ന​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ​ല്ലാം എ​ക്‌​സ്‌​റേ വി​ഭാ​ഗ​ങ്ങ​ളു​ടെ ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ ന​ട​ന്നു ക​ഴി​ഞ്ഞു. ബാ​ക്കി​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ലെ എ​ക്‌​സ്‌​റേ വി​ഭാ​ഗ​ങ്ങ​ള്‍ കൂ​ടി ഡി​ജി​റ്റ​ലൈ​സ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

1895 ന​വം​ബ​ര്‍ 8 നാ​ണ് വി​ല്യം റോ​ണ്‍​ജ​ന്‍ എ​ക്‌​സ്‌​റേ ക​ണ്ടു​പി​ടി​ച്ച​ത്. അ​തി​പ്പോ​ള്‍ 126 വ​ര്‍​ഷം പി​ന്നി​ട്ടു. വൈ​ദ്യ​ശാ​സ്ത്ര ലോ​ക​ത്തെ ഏ​റ്റ​വും മ​ഹ​ത്താ​യ ഒ​രു ക​ണ്ടു​പി​ടി​ത്ത​ത്തി​ന് ഒ​ന്നേ​കാ​ല്‍ നൂ​റ്റാ​ണ്ട് പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ രം​ഗ​ത്തും റേ​ഡി​യോ​ള​ജി വി​ഭാ​ഗം പൂ​ര്‍​ണ തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യി​ട്ടു​ണ്ട്. ഈ ​കാ​ല​ഘ​ട്ട​ത്തി​നി​ട​യി​ല്‍ റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഒ​ട്ടേ​റെ പ​ദ​ങ്ങ​ള്‍ സു​പ​രി​ചി​ത​മാ​ണ്.

സ്‌​കാ​നിം​ഗ്, എ​ക്‌​സ്‌​റേ, സി​ടി സ്‌​കാ​ന്‍, എം​ആ​ര്‍​ഐ സ്‌​കാ​ന്‍, അ​ള്‍​ട്രാ​സൗ​ണ്ട് സ്‌​കാ​ന്‍ എ​ന്നി​വ​യോ​ടൊ​പ്പം ത​ന്നെ- രോ​ഗ​ചി​കി​ത്സ വി​ഭാ​ഗ​മാ​യ റേ​ഡി​യോ തെ​റാ​പ്പി, ന്യൂ​ക്ലി​യ​ര്‍ മെ​ഡി​സി​ൻ, ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ണ​ല്‍ റേ​ഡി​യോ​ള​ജി എ​ന്നി​വ​യൊ​ക്കെ കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലും സ​ര്‍​വ​സാ​ധാ​ര​ണ​മാ​യി​ക്ക​ഴി​ഞ്ഞു.

എ​ക്‌​സ്‌​റേ പ​രി​ശോ​ധ​ന​ക​ളു​ടെ പ്ര​സ​ക്തി ഈ ​കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്തും ക​ണ്ട​താ​ണ്. കോ​വി​ഡ് മൂ​ര്‍​ച്ഛി​ച്ച രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യി​ല്‍ ഈ ​പ​രി​ശോ​ധ​ന​ക​ള്‍ വ​ള​രെ​യേ​റെ സ​ഹാ​യി​ച്ചു. അ​ന്താ​രാ​ഷ്ട്ര റേ​ഡി​യോ​ള​ജി ദി​ന​ത്തി​ല്‍ കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​ർ, സ്വ​കാ​ര്യ, സ​ഹ​ക​ര​ണ മേ​ഖ​ല​ക​ളി​ലെ റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ആ​രോ​ഗ്യ​മ​ന്ത്രി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.
More in Latest News :