ന്യൂഡല്‍ഹി: മണിപ്പൂരിലെ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. കോൺഗ്രസ് മുന്‍ എംഎല്‍എമാരായ രാജ്കുമാര് ഇമോ സിംഗ്, യാംതോംഗ് ഹാവോകിപ് എന്നിവർ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി സര്‍ബാനന്ദ സൊനോവാൾ, പാര്‍ട്ടി നേതാവ് സാമ്പിത് പത്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുവരെയും ബിജെപി അംഗത്വം സ്വീകരിച്ചത്.
മണിപ്പൂരിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന് ഇരുവരേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ച ശേം സാമ്പിത് പത്ര പറഞ്ഞു. 60 അംഗങ്ങളുള്ള നിയമസഭയില്‍ നിലവില്‍ ബിജെപിയാണ് അധികാരത്തിലുള്ളത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രാജ്കുമാര് ഇമോ സിംഗിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.