കൊച്ചി: വൈറ്റിലയിൽ റോഡ് ഉപരോധത്തിനിടെ ജോജു ജോർജിന്റെ കാർ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാക്കൾ ഇന്ന് പോലീസിൽ കീഴടങ്ങും. മുൻ മേയർ ടോണി ചമ്മിണിയുൾപ്പെടെ ആറു പേർ മരട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങും.
വൈകുന്നേരം മൂന്നോടെയായിരിക്കും നേതാക്കൾ പോലീസ് സ്റ്റേഷനിലെത്തുക. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
നേതാക്കൾക്ക് എല്ലാ നിയമപിന്തുണയും പാർട്ടി നൽകും. പ്രതിപക്ഷ നേതാവിനു കത്തയച്ച ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ മലന്നു കിടന്നു തുപ്പുകയാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.