തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരേ കോണ്ഗ്രസ് സംഘടിപ്പിച്ച ചക്രസ്തംഭന സമരത്തിൽ പങ്കെടുക്കാതിരുന്ന വിഷയത്തിൽ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
കെപിസിസി ആഹ്വാനം ചെയ്ത സമരത്തിന് കണ്ടില്ലല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യുമ്പോൾ താൻ നിയമസഭയിൽ വേണ്ടേ എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ഇതുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചുമില്ല.
എല്ലാവരും എല്ലാ സമരത്തിനും പങ്കെടുക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പ്രതികരിച്ചത്. സതീശൻ സമരത്തിൽ പങ്കെടുക്കുമെന്നാണ് നേരത്തെ കെപിസിസി അറിയിച്ചിരുന്നത്. എന്നാൽ അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു.
വഴി തടഞ്ഞുള്ള സമരങ്ങളോട് വ്യക്തിപരമായി താത്പര്യമില്ലെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ നിലപാടിന്റെ ഭാഗമായിരുന്നോ വിട്ടുനിൽക്കൽ എന്ന കാര്യം കെപിസിസിയോ പ്രതിപക്ഷ നേതാവോ വിശദീകരിക്കാൻ തയാറായിട്ടില്ല.