+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​ക്കാ​ട്ട് കോ​ണ്‍​ഗ്ര​സി​നെ "ച​ക്രം ക​റ​ക്കി' പോ​ലീ​സ്

പാലക്കാട്: ഇ​ന്ധ​ന​വി​ല വ​ർ​ധന​വി​നെ​തി​രാ​യി കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന ച​ക്ര​സ്തം​ഭ​ന സ​മ​ര​ത്തി​നി​ടെ പാ​ല​ക്കാ​ട് പോ​ലീ​സും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷം. പാ​ല​ക്കാ​ട് സു​ൽ
പാ​ല​ക്കാ​ട്ട് കോ​ണ്‍​ഗ്ര​സി​നെ
പാലക്കാട്: ഇ​ന്ധ​ന​വി​ല വ​ർ​ധന​വി​നെ​തി​രാ​യി കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന ച​ക്ര​സ്തം​ഭ​ന സ​മ​ര​ത്തി​നി​ടെ പാ​ല​ക്കാ​ട് പോ​ലീ​സും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷം. പാ​ല​ക്കാ​ട് സു​ൽ​ത്താ​ൻ​പേ​ട്ട് ജം​ഗ്ഷ​നി​ൽ​വ​ച്ച് വി.​കെ. ശ്രീ​ക​ണ്ഠ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞ​താ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

നാ​ല് റോ​ഡു​ക​ൾ ചേ​രു​ന്ന സു​ൽ​ത്താ​ൻ​പേ​ട്ട് ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി സ​മ​രം ചെ​യ്യാ​നാ​വി​ല്ലെ​ന്ന് പോ​ലീ​സ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ അ​റി​യി​ച്ചു. എ​ന്നാ​ൽ ത​ങ്ങ​ൾ നി​ശ്ച​യി​ച്ച സ്ഥ​ലം ഇ​താ​ണെ​ന്നും സ​മ​രം ന​ട​ത്തു​മെ​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​താ​ണ് പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ചെ​റി​യ രീ​തി​യി​ൽ ഉ​ന്തും ത​ള്ളി​ലേ​ക്ക് ന​യി​ച്ച​ത്. ക​ണ്ണൂ​രി​ലും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നാ​ണ് ച​ക്ര​സ്തം​ഭ​ന സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. സം​സ്ഥാ​നം ഇ​ന്ധ​ന നി​കു​തി കു​റ​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഡി​സി​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ 11.15 വ​രെ​യാ​യി​രു​ന്നു സ​മ​രം. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത രീ​തി​യി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കാ​തെ​യും സ​മ​രം ന​ട​ത്ത​ണ​മെ​ന്നു സു​ധാ​ക​ര​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.
More in Latest News :