ദുബായി: ട്വന്റി-20 ലോകകപ്പ് സെമിഫൈനലിന് തയാറെടുക്കുന്ന ഇംഗ്ലണ്ടിന് ഓപ്പണർ ജയ്സണ്‍ റോയിയുടെ പരിക്ക് തിരിച്ചടിയാകുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ റോയി ബാറ്റിംഗിനിടെ കളിക്കളം വിട്ടിരുന്നു. റോയിക്ക് ഇനിയുള്ള മത്സരങ്ങൾ കളിക്കാൻ സാധിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്.
റോയിക്ക് പകരം സാം ബില്ലിംഗ്സ് ടീമിലെത്തിയേക്കും. എന്നാൽ ജോണി ബെയിർസ്റ്റോ, മൊയിൻ അലി, ഡേവിഡ് മലൻ എന്നിവരിൽ ഒരാൾ ജോസ് ബട്ലർക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോയിക്ക് പകരം സാം ബില്ലിംഗ്സ് ടീമിലെത്തിയേക്കും. എന്നാൽ ജോണി ബെയിർസ്റ്റോ, മൊയിൻ അലി, ഡേവിഡ് മലൻ എന്നിവരിൽ ഒരാൾ ജോസ് ബട്ലർക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.