കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവിലയില്‍ മാറ്റമില്ല. കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചതിനു പിന്നാലെയാണ് ഇന്ധനവില സ്ഥിരമായി നില്‍ക്കുന്നത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 104.41 രൂപയും ഡീസലിന് 91.65 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 106.36 രൂപയും ഡീസലിന് 93.47 രൂപയും കോഴിക്കോട് പെട്രോളിന് 104.66 രൂപയും ഡീസലിന് 91.91 രൂപയുമാണ് ഇന്നത്തെ വില.
ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏതാനും മാസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻപോകുകയാണ്. അതിന്റെ ഭാഗമായാണ് കേന്ദ്രം, പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് നികുതി കുറച്ചതെന്നാണ് വിമർശനം.