തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയതിനെതിരെ കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്നും അനുമതി നൽകിയതിൽ അന്വേഷണം വേണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുകൊണ്ടുള്ള നാടകമാണ് ഇത്. ആഭ്യന്തര വകുപ്പ് അറിയാതെ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത് അങ്ങേയറ്റം മോശമായ കാര്യമാണ്. വകുപ്പ് മന്ത്രി അറിയാതെ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് സമൂഹത്തിന് ഗുണകരമല്ല. ഇത് അംഗീകരിക്കാനാവില്ലെന്നും സുധീരൻ പറഞ്ഞു.
കേരളത്തിന്റെ പൊതു താൽപര്യത്തെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും സുധീരൻ ആരോപിച്ചു. ഇതൊന്നും കണക്കിലെടുക്കാതെ തമിഴ്നാട് സർക്കാരിന്റെ ആവശ്യത്തിന് മുൻപിൽ വകുപ്പ് മന്ത്രി പോലും അറിയാതെ കള്ളക്കളി കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.