അഹമ്മദാബാദ്: ഗുജറാത്തില്‍ പോലീസ് സ്റ്റേഷന് കോമ്പൗണ്ടിലുണ്ടായ തീപിടിത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. ബൈക്കുകളും ഓട്ടോറിക്ഷകളും കാറുകളും ഉള്‍പ്പടെ 25ലധികം വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്.
ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. നാദിയാദ് അഗ്നിശമന സേനയും അഹമ്മദാബാദ്, മെഹമ്മദ്വാഡ് എന്നിവിടങ്ങളില്‍ നിന്നും ഒന്‍ജിസി സംഘവും രക്ഷാപ്രവര്‍ത്തനത്തിന് എത്തി.
ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോലീസ് സ്റ്റേഷന് കോമ്പൗണ്ടില്‍ ഉണ്ടായിരുന്ന ഒരു വാഹനത്തില്‍ നിന്നാണ് തീപടര്‍ന്നത്. രാസവസ്തുക്കള്‍ നിറച്ച വാഹനങ്ങളും ഇവിടെയുണ്ടായിരുന്നു. ഇതാണ് തീ വ്യാപിക്കാൻ കാരണം.