മുംബൈ: മുംബൈയിലെ കാന്തിവിലിയിൽ 15 നിലകളുള്ള താമസ സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ 2 പേർ മരിച്ചു. കാന്തിവിലി ഈസ്റ്റിൽ മധുരദാസ് റോഡിലെ ഹൻസ ഹെറിറ്റേജ് താമസ സമുച്ചയത്തിലെ 14-ാം നിലയിലാണ് രാത്രി തീപിടിത്തമുണ്ടായത്.
സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ടു പേരെ മുംബൈയിലെ ശതാബ്ദി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഗ്നിശമന സേനയുടെ ഏഴ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.