ചെന്നൈ: മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ വെട്ടിനീക്കാന്‍ കേരളം തമിഴ്നാടിന് അനുമതി നല്കി. ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ വെട്ടാനാണ് അനുമതി നല്‍കിയത്.
തമിഴ്നാടിന്റെ ഈ ആവശ്യം അംഗീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധം ശക്തമാകാന്‍ ഈ തീരുമാനം സഹായിക്കുമെന്നും സ്റ്റാലിന് പറഞ്ഞു.
ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്താനുള്ള തടസം ഇതോടെ നീങ്ങിയെന്നും സ്റ്റാലിന് കൂട്ടിച്ചേർത്തു.
ബേബി ഡാം ബലപ്പെടുത്തി മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രിമാര്‍ പറഞ്ഞിരുന്നു.