മലപ്പുറം: പുഴക്കാട്ടിരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. സുലൈഖ (52) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം ഭര്‍ത്താവ് കുഞ്ഞിമൊയ്തീൻ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചശേഷം കുഞ്ഞിമൊയ്തീൻ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുലൈഖയെ മലാപ്പറമ്പ് എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുടുംബ വഴക്കും സ്വത്ത് തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.