തിരുവനന്തപുരം: നേമത്ത് തലയ്ക്കടിയേറ്റ് രക്തം വാർന്ന് വൃദ്ധൻ മരിച്ചു. വെള്ളായണി കാരയ്ക്കാ മണ്ഡപം സെന്റ് ആന്റണീസ് പള്ളിക്ക് സമീപത്തെ സെറ്റിൽമെന്റ് കോളനിയിൽ എലിയാസ് (80) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മകൻ ക്ലീറ്റസ് (52) നെ നേമം പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. പലകകൊണ്ട് തലയ്ക്ക് അടിയേറ്റ് രക്തം വാർന്ന് കിടന്ന എലിയാസിനെ പോലീസ് എത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
രാത്രിയിൽ ശബ്ദംകേട്ട നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുയായിരുന്നു. മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് മകന്റെ അടിയേറ്റ് അച്ഛൻ മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇരുവരും സ്ഥലത്ത് ഒരു വർഷമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മകൻ മദ്യപിച്ചെത്തുന്നതിനാൽ മിക്ക ദിവസങ്ങളിലും വീട്ടിൽ വഴക്ക് പതിവായിരുന്നു.