+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ടി​ലോ​റി​ ഇടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: ത​ടി ക​യ​റ്റി​വ​ന്ന ലോ​റി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​നാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. തേ​വ​ല​പ്പു​റം കി​ഴ​ക്ക് ബി​നു ഭ​വ​നി​ൽ (പൂ​ച്ചെ​ടി വി​ള) പ​രേ​ത​രാ​യ ത​ങ്ക​ച്ച​ന്‍റെ​യും ഓ​മ​ന
ത​ടി​ലോ​റി​ ഇടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
കൊ​ട്ടാ​ര​ക്ക​ര: ത​ടി ക​യ​റ്റി​വ​ന്ന ലോ​റി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​നാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. തേ​വ​ല​പ്പു​റം കി​ഴ​ക്ക് ബി​നു ഭ​വ​നി​ൽ (പൂ​ച്ചെ​ടി വി​ള) പ​രേ​ത​രാ​യ ത​ങ്ക​ച്ച​ന്‍റെ​യും ഓ​മ​ന​യു​ടെ​യും മ​ക​ൻ ബി​നു (33) ആ​ണ് മ​രി​ച്ച​ത്.​

ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ പു​ത്തൂ​ർ -കൊ​ട്ടാ​ര​ക്ക​ര റോ​ഡി​ൽ ചു​ങ്ക​ത്ത​റ ക​ല്ലും മൂ​ടി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കി​ൽ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​

റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ ബി​നു​വി​ന്‍റെ ശ​രീ​ര​ത്തി​ൽ ത​ടി ലോ​റി ക​യ​റി​യി​റ​ങ്ങി ത​ൽ​ക്ഷ​ണം മ​രി​ച്ചു.​പു​ത്തൂ​രി​ലെ പെ​ട്രോ​ൾ പ​മ്പു ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പ​മ്പ​ട​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്കു പോ​കും വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബി​ജി​യാ​ണ് ഭാ​ര്യ.​സി​റി​ൽ മ​ക​നും. പു​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ മൃ​ത​ദേ​ഹം ഇന്നു പോ​സ്റ്റു​മോർ​ട്ടം ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും.
More in Latest News :