+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ളം നി​കു​തി കു​റ​യ്ക്ക​ണം; തി​ങ്ക​ളാ​ഴ്ച കോ​ൺ​ഗ്ര​സി​ന്‍റെ ച​ക്ര​സ്തം​ഭ​ന സ​മ​രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ന്ധ​ന​നി​കു​തി കു​റ​യ്ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ച​ക്ര​സ്തം​ഭ​ന സ​മ​രം ന​ട​ത്തു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ 11.15 വ​രെ ജി​ല്ലാ ആ
കേ​ര​ളം നി​കു​തി കു​റ​യ്ക്ക​ണം; തി​ങ്ക​ളാ​ഴ്ച കോ​ൺ​ഗ്ര​സി​ന്‍റെ ച​ക്ര​സ്തം​ഭ​ന സ​മ​രം
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ന്ധ​ന​നി​കു​തി കു​റ​യ്ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ച​ക്ര​സ്തം​ഭ​ന സ​മ​രം ന​ട​ത്തു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ 11.15 വ​രെ ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ച​ക്ര​സ്തം​ഭ​ന സ​മ​രം ന‌‌‌‌​ട​ത്തു​ന്ന​ത്.

ഗ​താ​ഗ​ത കു​രു​ക്ക് ഉ​ണ്ടാ​കി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നെ​ങ്കി​ലും ഏ​റെ പ്ര​തീ​ക്ഷി​ച്ച​ത് കേ​ര​ള സ​ർ​ക്കാ​രി​ൽ നി​ന്നാ​ണ്. എ​ന്നാ​ൽ അ​ത് സം​ഭ​വി​ച്ചി​ല്ല.



കേ​ന്ദ്രം കു​റ​ച്ച​ത് കു​റ​വാ​ണെ​ങ്കി​ൽ പോ​ലും അ​വ​ർ അ​ത് ചെ​യ്തു. നി​കു​തി കു​റ​യ്ക്കി​ല്ലെ​ന്ന വാ​ശി​യാ​ണ് സം​സ്ഥാ​ന​ത്തി​നെ​ന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.
More in Latest News :