ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 10,929 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ചത്തേക്കാൾ രോഗികളുടെ എണ്ണം 14 ശതമാനം കുറഞ്ഞുവെന്നത് ആശ്വാസകരമാണ്. 392 മരണങ്ങൾ കൂടി കോവിഡ് കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ 29 ദിവസമായി രാജ്യത്ത് ഇരുപതിനായിരത്തിൽ താഴെയാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 12,509 പേർക്കാണ് ഒറ്റദിവസം രോഗമുക്തിയുണ്ടായത്. നിലവിൽ 1.46 ലക്ഷം പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
6,580 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളത്തിലാണ് പ്രതിദിന രോഗികൾ കൂടുതൽ. മറ്റൊരു സംസ്ഥാനത്തും രോഗികളുടെ എണ്ണം ആയിരത്തിൽ കവിഞ്ഞിട്ടില്ല. തമിഴ്നാട്ടിൽ 875 പേർക്കും മഹാരാഷ്ട്രയിൽ 802 പേർക്കും രോഗം പിടിപെട്ടു.