ഷാർജ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ന്യൂസീലൻഡിനെതിരേ നമീബിയയ്ക്ക് 164 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 163 റണ്‍സെടുത്തു.
ഒരു ഘട്ടത്തിൽ തകർച്ച നേരിട്ട കിവീസിനെ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഗ്ലെൻ ഫിലിപ്സ്-നീഷാം സഖ്യമാണ് മികച്ച സ്കോറിലെത്തിച്ചത്. അവസാന ഓവറുകളിൽ ഇരുവരും 76 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗ്ലെൻ ഫിലിപ്സ് 39 റൺസും നീഷാം 35 റൺസുമെടുത്ത് പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിനുവേണ്ടി ഓപ്പണറുമാരായ മാർട്ടിൻ ഗുപ്റ്റിലും (18) ഡാരിൽ മിച്ചലും (19) ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. കെയ്ൻ വില്യംസണ് 28 റണ്‍സും ഡെവോണ്‍ കോണ്‍വെ 17 റണ്‍സും നേടി.