കറാച്ചി: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ പാക്കിസ്ഥാൻ വനിതാ ടീമിലെ ആറ് താരങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് മത്സര ഏകദന പരമ്പരയ്ക്ക് മുന്നോടിയായി കറാച്ചിയിൽ നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ടീം പൂർണമായും ക്വറന്ൈറനിലേക്ക് മാറി.
ടീം ക്യാമ്പിൽ കോവിഡ് പടർന്നെങ്കിലും പരമ്പര മുൻ നിശ്ചയപ്രകാരം തന്നെ നടത്തുമെന്ന് പിസിബി വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 28-നാണ് പരമ്പരയ്ക്ക് മുന്നോടിയായി കറാച്ചിയിൽ സംഘടിപ്പിച്ച ക്യാമ്പിൽ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് 29നും നവംബർ രണ്ടിനും ഇടയിൽ മൂന്ന് പേർക്ക് കൂടി രോഗം കണ്ടെത്തി.
നവംബർ എട്ടിന് കറാച്ചിയിലാണ് ആദ്യ ഏകദിനം. കോവിഡ് സ്ഥിരീകരിച്ച താരങ്ങളുടെ പേര് പിസിബി പുറത്തുവിട്ടിട്ടില്ല. നവംബർ ആറിനകം പുതിയ 15 അംഗ ടീമിനെ പ്രഖ്യാപിക്കുമെന്നും പിസിബി വക്താവ് അറിയിച്ചിട്ടുണ്ട്. ജാവേറിയ ഖാൻ ക്യാപ്റ്റനായ 18 അംഗ ടീമിനെയായിരുന്നു പിസിബി ആദ്യം പ്രഖ്യാപിച്ചിരുന്നത്.