ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ഗുരുതരാവസ്ഥയില്‍. ഡല്‍ഹിയില്‍ വ്യാപകമായ പുകമഞ്ഞാണ്. കനത്ത പുകയെ തുടര്‍ന്ന് കാഴ്ച പരിധി കുറഞ്ഞു. വായു ഗുണനിലവാരവും അപകടകരമായ സാഹചര്യത്തിലാണ്.
ഡല്‍ഹിയുടെ സമീപ നഗരമായ ഫരീദാബാദ്, ഗാസിയാബാദ്, ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളില്‍ വായുഗുണനിലവാരം അപകടകരമായ അവസ്ഥയാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചുള്ള ദീപാവലി ആഘോഷമാണ് സ്ഥിതി വഷളാക്കിയത്.
സൗത്ത് ഡൽഹിയിലെ ലജ്പത് നഗർ, നോർത്ത് ഡൽഹിയിലെ ബുരാരി, പശ്ചിമ ഡൽഹിയിലെ പശ്ചിമ വിഹാർ, കിഴക്കൻ ഡൽഹിയിലെ ഷഹ്ദാര നിവാസികൾ രാത്രി ഏഴിന് പടക്കം പൊട്ടിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹരിയാന സർക്കാർ 14 ജില്ലകളിൽ എല്ലാത്തരം പടക്കങ്ങളുടെയും വിൽപ്പനയ്ക്കും ഉപയോഗത്തിനും നിരോധനം ഏർപ്പെടുത്തിയിരുന്നു. ചില ഭാഗങ്ങളിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു.