+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭൂ​വു​ട​മ​യു​ടെ നി​ര​ന്ത​ര​മാ​യ പീ​ഡ​നം; ജോ​ലി​ക്കെ​ത്തി​യ യു​വ​തി ജീ​വ​നൊ‌​ടു​ക്കി

രാ​ജ്കോ​ട്ട്: ഗു​ജ​റാ​ത്തി​ൽ ഭൂ​വു​ട​മ​യു​ടെ നി​ര​ന്ത​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ മു​പ്പ​തു​കാ​രി ജീ​വ​നൊ​ടു​ക്കി. സു​രേ​ന്ദ്ര​ന​ഗ​ര്‍ ജി​ല്ല​യി​ലെ വ​ന്ദ്‌​വാ​ന്‍ താ​ലൂ​ക്കി​ലാ​ണ് സം​ഭ​വം. യു​വ​തി​യു​ടെ
ഭൂ​വു​ട​മ​യു​ടെ നി​ര​ന്ത​ര​മാ​യ പീ​ഡ​നം; ജോ​ലി​ക്കെ​ത്തി​യ യു​വ​തി ജീ​വ​നൊ‌​ടു​ക്കി
രാ​ജ്കോ​ട്ട്: ഗു​ജ​റാ​ത്തി​ൽ ഭൂ​വു​ട​മ​യു​ടെ നി​ര​ന്ത​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ മു​പ്പ​തു​കാ​രി ജീ​വ​നൊ​ടു​ക്കി. സു​രേ​ന്ദ്ര​ന​ഗ​ര്‍ ജി​ല്ല​യി​ലെ വ​ന്ദ്‌​വാ​ന്‍ താ​ലൂ​ക്കി​ലാ​ണ് സം​ഭ​വം. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഭൂ​വു​ട​മ​യാ​യ യു​വ​രാ​ജ് സിം​ഗ് പാ​ര്‍​മ​റി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

യു​വ​തി​യും ഭ​ർ​ത്താ​വും പാ​ർ​മ​റി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ജോ​ലി​ക്കാ​രാ​യി​രു​ന്നു. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​ള​ക​ളു​ടെ 25 ശ​ത​മാ​നം വി​ഹി​തം ന​ല്‍​ക​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​രെ പാ​ർ​മ​ർ ജോ​ലി​ക്കെ​ത്തി​ച്ച​ത്. ഇ​തി​നു​ശേ​ഷം യു​വ​തി​യെ പ്ര​തി ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

നി​ര​ന്ത​ര പീ​ഡ​ന​ത്തി​ൽ മ​നം​നൊ​ന്ത് ചൊ​വ്വാ​ഴ്ച യു​വ​തി കൃ​ഷി​യി​ട​ത്തി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പ്ര​തി ഒ​ളി​വി​ല്‍ പോ​യി. ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് യു​വ​തി പീ​ഡ​ന​വി​വ​രം ഭ​ർ​ത്താ​വി​നോ​ട് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പീ​ഡ​ന​ത്തെ എ​തി​ര്‍​ത്ത യു​വ​തി​യെ പാ​ര്‍​മ​ര്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.
More in Latest News :