തൃശൂർ: ആറാട്ടുപുഴയിൽ കാണാതായ രണ്ടു കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. 14 വയസുകാരനായ ഗൗതം സാഗറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒഴുക്കിൽ പെട്ട ഷിജിന്(15) വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. മൈതാനത്ത് ഫുട്ബോൾ കളിച്ച് കഴിഞ്ഞ് കൈകാൽ കഴുകാൻ കടവിൽ ഇറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ആറോളം കുട്ടികൾ പ്രദേശത്ത് ഉണ്ടായിരുന്നു.
കാണാതായ കുട്ടിക്ക് വേണ്ടി ഇരിങ്ങാലക്കുട ഫയർസ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും എൻഡിആർഎഫ് സംഘവും ഉൾപ്പെടെയുള്ളവർ എത്തിയാണ് തെരച്ചിൽ നടത്തുന്നത്.