+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഞ്ചി​ൽ അ​ഞ്ചും തോ​റ്റ് ബം​ഗ്ലാ​ദേ​ശ് പു​റ​ത്ത്; സെ​മി പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി ഓ​സീ​സ്

ദു​ബാ​യ്: ട്വ​ന്‍റി20 ലോ​ക​ക​പ്പി​ല്‍ സെ​മി ഫൈ​ന​ല്‍ സാ​ധ്യ​ത​ക​ള്‍ നി​ല​നി​ർ​ത്തി ഓ​സ്‌​ട്രേ​ലി​യ. സൂ​പ്പ​ർ 12 ഗ്രൂ​പ്പ് ഒ​ന്നി​ൽ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ എ​ട്ടു വി​ക്ക​റ്റി​ന് ഓ​സ്ട്രേ​ലി​യ
അ​ഞ്ചി​ൽ അ​ഞ്ചും തോ​റ്റ് ബം​ഗ്ലാ​ദേ​ശ് പു​റ​ത്ത്; സെ​മി പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി ഓ​സീ​സ്
ദു​ബാ​യ്: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ല്‍ സെ​മി ഫൈ​ന​ല്‍ സാ​ധ്യ​ത​ക​ള്‍ നി​ല​നി​ർ​ത്തി ഓ​സ്‌​ട്രേ​ലി​യ. സൂ​പ്പ​ർ 12 ഗ്രൂ​പ്പ് ഒ​ന്നി​ൽ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ എ​ട്ടു വി​ക്ക​റ്റി​ന് ഓ​സ്ട്രേ​ലി​യ തോ​ൽ​പ്പി​ച്ചു. ബം​ഗ്ലാ​ദേ​ശി​നെ 73 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​ക്കി​യ ഓ​സ്ട്രേ​ലി​യ 6.2 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ജ​യ​ത്തി​ലെ​ത്തി.

സൂ​പ്പ​ർ 12 ഗ്രൂ​പ്പ് ഒ​ന്നി​ൽ ക​ളി​ച്ച അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ചും തോ​റ്റ ബം​ഗ്ലാ​ദേ​ശ് സെ​മി കാ​ണാ​തെ പു​റ​ത്താ​യി. നാ​ല് മ​ത്സ​ര​ങ്ങ​ളി​ല്‍ മൂ​ന്നു വി​ജ​യ​വും ഒ​രു തോ​ല്‍​വി​യു​മാ​യി ഓ​സ്‌​ട്രേ​ലി​യ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍​ന്നു. ഗ്രൂ​പ്പ് ഒ​ന്നി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ഇം​ഗ്ല​ണ്ട് സെ​മി ഉ​റ​പ്പാ​ക്കി​യി​രു​ന്നു.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ 18 റ​ണ്‍​സെ​ടു​ത്ത ഡേ​വി​ഡ് വാ​ര്‍​ണ​റു​ടേ​യും 40 റ​ണ്‍​സെ​ടു​ത്ത ആ​രോ​ണ്‍ ഫി​ഞ്ചി​ന്‍റി​യും വി​ക്ക​റ്റു​ക​ളാ​ണ് ഓ​സീ​സി​ന് ന​ഷ്ട​മാ​യ​ത്. 20 പ​ന്തി​ല്‍ ര​ണ്ട് ഫോ​റും നാ​ല് സി​ക്‌​സും സ​ഹി​ത​മാ​ണ് ഫി​ഞ്ച് 40 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത​ത്. മി​ച്ച​ല്‍ മാ​ര്‍​ഷും (16) ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ല്ലും പു​റ​ത്താ​കാ​തെ നി​ന്നു. ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി ട​സ്കി​ൻ അ​ഹ​മ്മ​ദും ഷോ​റി​ഫു​ൾ ഇ​സ്ലാ​മും ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് ഓ​സീ​സ് ബൗ​ള​ര്‍​മാ​ര്‍​ക്ക് മു​ന്നി​ല്‍ ത​ക​ര്‍​ന്ന​ടി​യു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് ന​യീം(17), ക്യാ​പ്റ്റ​ൻ മ​ഹ്മൂ​ദു​ള്ള(16), ഷ​മീം ഹൊ​സൈ​ൻ(19) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ണ്ട​ത്. ഓ​സീ​സി​നാ​യി ആ​ദം സാം​പ അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി. മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, ജോ​ഷ് ഹെ​യ്സ​ൽ​വു​ഡ് എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
More in Latest News :