+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രു​ണാ​ച​ലി​ൽ പെ​ട്രോ​ളി​ന് 10.20 രൂ​പ​യും ഡീ​സ​ലി​ന് 15.22 രൂ​പ​യും കു​റ​ച്ചു; മ​ധ്യ​പ്ര​ദേ​ശി​ലും ഇ​ള​വ്

ന്യൂ​ഡ​ല്‍​ഹി: പെ​ട്രോ​ളി​നും ഡീ​സ​ലി​നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​ക്‌​സൈ​സ് തീ​രു​വ കു​റ​ച്ച​തി​ന് പി​ന്നാ​ലെ വാ​റ്റി​ല്‍ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച് കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ൾ. അ​രു​ണാ​ച​ല്‍ പ്ര​ദേ​ശും
അ​രു​ണാ​ച​ലി​ൽ പെ​ട്രോ​ളി​ന് 10.20 രൂ​പ​യും ഡീ​സ​ലി​ന് 15.22 രൂ​പ​യും കു​റ​ച്ചു; മ​ധ്യ​പ്ര​ദേ​ശി​ലും ഇ​ള​വ്
ന്യൂ​ഡ​ല്‍​ഹി: പെ​ട്രോ​ളി​നും ഡീ​സ​ലി​നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​ക്‌​സൈ​സ് തീ​രു​വ കു​റ​ച്ച​തി​ന് പി​ന്നാ​ലെ വാ​റ്റി​ല്‍ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച് കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ൾ. അ​രു​ണാ​ച​ല്‍ പ്ര​ദേ​ശും മ​ധ്യ​പ്ര​ദേ​ശു​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ലാ​യി വാ​റ്റ് കു​റ​ച്ച​ത്.

അ​രു​ണാ​ച​ലി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 10.20 രൂ​പ​യു​ടേ​യും ഡീ​സ​ലി​ന് 15.22 രൂ​പ​യു​ടേ​യും കു​റ​വ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭി​ക്കു​മെ​ന്ന് അ​രു​ണാ​ച​ല്‍ മു​ഖ്യ​മ​ന്ത്രി പേ​മ​ഖ​ണ്ഡു പ​റ​ഞ്ഞു. പു​തി​യ വി​ല വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്ന് അ​രു​ണാ​ച​ല്‍ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

മ​ധ്യ​പ്ര​ദേ​ശി​ല്‍ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വാ​റ്റി​ന്‍റെ നാ​ല് ശ​ത​മാ​നം കു​റ​യു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ശി​വ്‌​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ വി​ല ഇ​ന്നു മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്നും മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

കേ​ന്ദ്രം ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം വാ​റ്റ് കു​റ​ച്ച​തി​ല്‍ ഭൂ​രി​പ​ക്ഷ​വും ബി​ജെ​പി-​എ​ന്‍​ഡി​എ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​ണ്. ഇ​ന്ധ​ന​നി​കു​തി ഉ​ത്ത​ർ​പ്ര​ദേ​ശും 12 രൂ​പ വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. ബി​ജെ​പി ഭ​രി​ക്കു​ന്ന ആ​സാം, ത്രി​പു​ര, മ​ണി​പ്പൂ​ർ, ക​ര്‍​ണാ​ട​ക, ഗോ​വ സം​സ്ഥാ​ന​ങ്ങ​ളും ഡീ​സ​ലി​നും പെ​ട്രോ​ളി​നും ഏ​ഴ് രൂ​പ വീ​തം നി​കു​തി കു​റ​ച്ചി​ട്ടു​ണ്ട്.

വാ​റ്റ് കു​റ​ച്ച സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഒ​ഡീ​ഷ​യി​ല്‍ മാ​ത്ര​മാ​ണ് എ​ന്‍​ഡി​എ ഇ​ത​ര ഭ​ര​ണ​മു​ള്ള​ത്. മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യി​ൽ​നി​ന്ന് മൂ​ന്നു രൂ​പ​യാ​ണ് ഒ​ഡീ​ഷ കു​റ​ച്ച​ത്. ഒ​ഡീ​ഷ​യ്ക്ക് പി​ന്നാ​ലെ ബി​ഹാ​ർ പെ​ട്രോ​ളി​ന് 3.20 രൂ​പ​യും ഡീ​സ​ലി​ന് 3.90 രൂ​പ​യു​മാ​ണ് കു​റ​ച്ച​ത്.
More in Latest News :