കണ്ണൂർ: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനു നേരെ വധശ്രമം. പാനൂര്‍ മൊട്ടേമ്മല്‍ ആഷിഖിന് വെട്ടേറ്റു. ബുധനാഴ്ച രാത്രിയോടെ വൈദ്യര് പീടിക-കുറ്റേരി റോഡ് ബൊമ്മക്കല്‍ വീട് പരിസരത്ത് വച്ചാണ് സംഭവം.
രണ്ട് സ്കൂട്ടറിലെത്തിയ നാല് പേരാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ ആഷിഖിനെ പാനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തലശേരി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിന് പിന്നില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.