തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പണിമുടക്ക് തടയാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും.
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ ട്രേഡ് യൂണിയനുകള്‍ ഇന്ന് അർധരാത്രി മുതലാണ് പണിമുടക്കുന്നത്. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് (ഐഎൻടിയുസി) 48 മണിക്കൂറും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി), കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്), കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) എന്നീ സംഘടനകൾ 24 മണിക്കൂറുമാണ് പണിമുടക്കുന്നത്.
ജീവനക്കാരുടെ ശന്പള പരിഷ്കരണം സംബന്ധിച്ച് മന്ത്രിതല ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് പണിമുടക്കുമായി മുന്നോട്ടു പോകുന്നതിനു ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചത്.