മംഗളൂരു: പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പിതാവും മകനും അയല്‍വാസിയെ കുത്തിക്കൊലപ്പെടുത്തി. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. വിനായക കാമത്ത് എന്നയാളാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ കൃഷ്ണാനന്ദ കിനി മകന് അവിനാശ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വെങ്കിടേശ്വര അപ്പാര്‍ട്ട്മെന്റിന്റെ കാര്‍പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് നിന്നാണ് കാമത്ത് പടക്കം പൊട്ടിച്ചത്. ഇതുകണ്ടെത്തിയ കൃഷ്ണാനന്ദയും മകനും ഇയാളുമായി തര്‍ക്കമുണ്ടായി.
തുടര്‍ന്ന് തര്‍ക്കം കൈയാങ്കളിയിലെത്തുകയും കൃഷ്ണാനന്ദയും മകനും ചേര്‍ന്ന് കാമത്തിനെ കുത്തുകയുമായിരുന്നു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
കാമത്തിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.