കൊച്ചി: കേരളത്തിൽ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച കോണ്‍ഗ്രസ് നേതാക്കളും നടന് ജോജുവും തമ്മിലുള്ള കേസുകള്‍ ഒത്തുതീര്‍പ്പിലേക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ഹൈബി ഈഡൻ എംപിയുടെയും നേതൃത്വത്തിലാണ് സമവായ ചർച്ചകൾ നടക്കുന്നത്.
ഒത്തുതീർപ്പിന് ശ്രമം നടക്കുന്നതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും സ്ഥിരീകരിച്ചു. ഇരു വിഭാഗവും തെറ്റുകൾ സമ്മതിച്ചു. കേസുകൾ പിൻവലിക്കുന്നത് പരസ്പരം ചർച്ച ചെയ്ത് തീരുമാനിക്കും. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും ഷിയാസ് പറഞ്ഞു.