തിരുവനന്തപുരം: കെപിസിസി പുനസംഘടനയുമായി മുന്നോട്ടു പോകുമെന്ന് കെ.സുധാകരന്. പുനസംഘടനയെ 14 ഡിസിസി പ്രസിഡന്റുമാരും പിന്തുണച്ചുവെന്നും സുധാകരന് പറഞ്ഞു.
പുനസംഘടന അതിന്റെ വഴിക്കും അംഗത്വ വിതരണം അതിന്റെ വഴിക്കും നടക്കും. കേന്ദ്രനേതൃത്വം നിര്‍ദേശിച്ചാല്‍ പുനസംഘടന നിര്‍ത്താം. അങ്ങനെയൊരു നടപടി പ്രതീക്ഷിക്കുന്നില്ല. അടിയന്തരമായി പുനസംഘടന പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്രനേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നും സുധാകരൻ വ്യക്തമാക്കി.
ഉത്സവം പോലെ വീടുകളിൽ കയറി മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.