+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​യി​ശ ബാ​നു പ്ര​സി​ഡ​ന്‍റ്; "ഹ​രി​ത'​യ്ക്ക് പു​തി​യ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച് മു​സ്‌​ലിം ലീ​ഗ്

കോ​ഴി​ക്കോ​ട്: പി.​എ​ച്ച്. ആ​യി​ശ ബാ​നു​വി​നെ പു​തി​യ പ്ര​സി​ഡ​ന്‍റാ​ക്കി "ഹ​രി​ത' സം​സ്ഥാ​ന ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ ജി​ല്ലാ മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​
ആ​യി​ശ ബാ​നു പ്ര​സി​ഡ​ന്‍റ്;
കോ​ഴി​ക്കോ​ട്: പി.​എ​ച്ച്. ആ​യി​ശ ബാ​നു​വി​നെ പു​തി​യ പ്ര​സി​ഡ​ന്‍റാ​ക്കി "ഹ​രി​ത' സം​സ്ഥാ​ന ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ ജി​ല്ലാ മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യാ​ണ് മു​സ്‌​ലിം ലീ​ഗ് പു​തി​യ ഭാ​ര​വാ​ഹി പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. വ​നി​താ​ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ പ​ത്തു​പേ​രേ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. വ​നി​താ ക​മ്മി​ഷ​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ഒ​പ്പി​ടാ​ത്ത ഏ​ക അം​ഗ​മാ​ണ് ഹ​രി​ത​യു​ടെ ട്ര​ഷ​റ​ർ ആ​യി​രു​ന്ന ആ​യി​ശ ബാ​നു.

ക​ണ്ണൂ​രി​ലെ റു​മൈ​സ റ​ഫീ​ഖ് ആ​ണ് പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി. ന​ജ്‌​വ ഹ​നീ​ന (മ​ല​പ്പു​റം), ഷാ​ഹി​ദ റാ​ഷി​ദ് (കാ​സ​ർ​ഗോ​ഡ്), അ​യ്ഷ മ​റി​യം (പാ​ല​ക്കാ​ട്) എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ. അ​ഫ്ഷി​ല (കോ​ഴി​ക്കോ​ട്),എ​സ്. ഫാ​യി​സ (തി​രു​വ​ന​ന്ത​പു​രം), അ​ഖീ​ല ഫ​ർ​സാ​ന (എ​റ​ണാ​കു​ളം) എ​ന്നി​വ​ർ സെ​ക്ര​ട്ട​റി​മാ​രും മ​ല​പ്പു​റ​ത്തെ ന​യ​ന സു​രേ​ഷ് ട്ര​ഷ​റ​റു​മാ​യാ​ണ് പു​തി​യ ക​മ്മി​റ്റി.

സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് എം​എ​സ്എ​ഫ് സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്കെ​തി​രേ സം​സ്ഥാ​ന വ​നി​താ​ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ഹ​രി​ത സം​സ്ഥാ​ന ക​മ്മി​റ്റി മു​സ്‌​ലിം​ലീ​ഗ് പി​രി​ച്ചു വി​ട്ട​ത്. പ​രാ​തി വി​ൻ​വ​ലി​ക്കാ​നു​ള്ള മു​സ്‌​ലിം​ലീ​ഗി​ന്‍റെ നി​ർ​ദേ​ശം ഹ​രി​ത ത​ള്ളു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​യ​തോ​ടെ എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ.​ന​വാ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ഇ​തോ​ടെ എം​എ​സ്എ​ഫി​ന്‍റെ വ​നി​താ​വി​ഭാ​ഗ​മാ​യ ഹ​രി​ത​യു​ടേ​ത് ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മു​സ്‌​ലിം ലീ​ഗ് നി​ർ​വാ​ഹ​ക​സ​മി​തി​യോ​ഗം ഹ​രി​ത​യു​ടെ സം​സ്ഥാ​ന ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​ത്.
More in Latest News :