കോൽക്കത്ത: ഡ്യുറൻസ് കപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരളയ്ക്ക് സമനിലയോടെ തുടക്കം. കോൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആർമി റെഡിനെതിരെ സമനില വഴങ്ങി. ഇരുടീമും രണ്ട് ഗോൾ വീതം അടിച്ചു.
ഒമ്പതാം മിനിറ്റിൽ ഘാനയിൻ സ്ട്രൈക്കർ റഹീം ഓസുമാനുവിലൂടെ ഗോകുലം ലീഡെടുത്തു. എന്നാൽ ജെയിൻ(30), താപ്പ(40) എന്നിവരിലൂടെ ആർമി ടീം മുന്നിലെത്തി. 68-ാം മിനിറ്റിൽ ക്യാപ്റ്റൻ ഷരീഫ് മുഹമ്മദിലൂടെ ഗോകുലം സമനില പിടിക്കുകയായിരുന്നു.
വിജയത്തിനായി ഗോകുലം പൊരുതിയെങ്കിലും ലക്ഷ്യം കാണാനായില്ല. ഒടുവിൽ ഗോകുലത്തിന് ആദ്യ മത്സരത്തിൽ സമനിലയിൽ തൃപ്തിപ്പെടേണ്ടി വന്നു.