തിരുവനന്തപുരം: എആർ നഗർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇഡി അന്വേഷണം വേണമെന്ന കെ.ടി.ജലീലിന്റെ നിലപാട് തള്ളി സഹകരണ മന്ത്രി വി.എൻ.വാസവനും. പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരേ ജലീൽ ഉന്നയിച്ച ആരോപണങ്ങളിൽ അദ്ദേഹത്തോട് തന്നെ വിശദീകരണം ചോദിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൽ എന്തെങ്കിലും ക്രമക്കേടുണ്ടായാൽ ഇവിടെ പരിശോധിക്കാൻ സംവിധാനമുണ്ട്. എആർ നഗർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടിൽ അന്വേഷണ റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ല. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.