കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി എംപി അർജുൻ സിംഗിന്റെ വീടിന് നേരെ ബോംബേറ്. കോൽക്കത്തയ്ക്ക് സമീപമുള്ള വീടിന് നേരെ ഇന്ന് പുലർച്ചെ 6.30 ഓടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ബോംബുകളാണ് അക്രമികൾ എറിഞ്ഞത്. സംഭവത്തിന് പിന്നിൽ തൃണമൂൽ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വീടിന്റെ ഇരുമ്പ് ഗേറ്റ് ആക്രമണത്തിൽ തകർന്നിട്ടുണ്ട്. സംഭവ സമയം എംപി വീട്ടിലുണ്ടായിരുന്നില്ല. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. ഇവർക്കായി പോലീസ് അന്വേഷണം തുടങ്ങി.
ഡൽഹിയിലുള്ള എംപി സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് അദ്ദേഹം കോൽക്കത്തയിൽ എത്തുമെന്നാണ് വിവരം. സംഭവത്തിൽ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ നടുക്കം രേഖപ്പെടുത്തി.