+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭീ​മ കൊ​റേ​ഗാ​വ്: റോ​ണാ വി​ൽ​സ​ന് ര​ണ്ടാ​ഴ്ച​ത്തെ ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്ത മ​ല​യാ​ളി ആ​ക്ടി​വി​സ്റ്റ് റോ​ണാ വി​ല്‍​സ​ന് ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചു. പി​താ​വി​ന്‍റെ അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ളി​
ഭീ​മ കൊ​റേ​ഗാ​വ്: റോ​ണാ വി​ൽ​സ​ന് ര​ണ്ടാ​ഴ്ച​ത്തെ ജാ​മ്യം
ന്യൂ​ഡ​ൽ​ഹി: ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്ത മ​ല​യാ​ളി ആ​ക്ടി​വി​സ്റ്റ് റോ​ണാ വി​ല്‍​സ​ന് ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചു. പി​താ​വി​ന്‍റെ അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് മും​ബൈ​യി​ലെ എ​ന്‍​ഐ​എ പ്ര​ത്യേ​ക കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

സെ​പ്റ്റം​ബ​ര്‍ 13 മു​ത​ൽ 27 വ​രെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 50000 രൂ​പ ബോ​ണ്ട്, ര​ണ്ട് ആ​ൾ ജാ​മ്യം എ​ന്നീ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. യാ​ത്ര​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും കേ​ര​ള​ത്തി​ൽ താ​മ​സി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും എ​ൻ​ഐ​എ സു​പ്ര​ണ്ടി​നെ അ​റി​യി​ക്കാ​നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഓ​ഗ​സ്റ്റ് 18നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് മ​രി​ച്ച​ത്. സെ​പ്റ്റം​ബ​ർ 16-നാ​ണ് അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങ്. സെ​പ്റ്റം​ബ​ർ 13 മു​ത​ൽ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് റോ​ണ വി​ൽ​സ​ൺ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. ജാ​മ്യാ​പേ​ക്ഷ​യെ എ​ന്‍​ഐ​എ ശ​ക്ത​മാ​യി എ​തി​ര്‍​ത്തി​രു​ന്നു.

2018 ജൂ​ൺ ആ​റി​നാ​ണ് റോ​ണാ വി​ൽ​സ​ണെ പൂനെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. കേ​സ് പി​ന്നീ​ട് എ​ന്‍​ഐ​എ​ക്ക് കൈ​മാ​റി.
More in Latest News :