+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎസ്ആർടിസിയിൽ ശമ്പളം വൈകും; നൽകാൻ പണമില്ലെന്ന് ധനവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഓ​ഗ​സ്റ്റി​ലെ ശ​മ്പ​ളം വൈ​കു​മെ​ന്ന് ധ​ന​വ​കു​പ്പ്. സ​ർ​ക്കാ​ർ ന​ൽ​കേ​ണ്ട 65 കോ​ടി രൂ​പ ധ​ന​സ​ഹാ​യം ഇ​തു​വ​രെ ന​ൽ​കി​യി​ല്ല. അ​തി​നാ​ൽ ശ​മ്പ​ളം ന​ൽ​കാ​ൻ പ​ണ​
കെഎസ്ആർടിസിയിൽ ശമ്പളം വൈകും; നൽകാൻ പണമില്ലെന്ന് ധനവകുപ്പ്
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഓ​ഗ​സ്റ്റി​ലെ ശ​മ്പ​ളം വൈ​കു​മെ​ന്ന് ധ​ന​വ​കു​പ്പ്. സ​ർ​ക്കാ​ർ ന​ൽ​കേ​ണ്ട 65 കോ​ടി രൂ​പ ധ​ന​സ​ഹാ​യം ഇ​തു​വ​രെ ന​ൽ​കി​യി​ല്ല. അ​തി​നാ​ൽ ശ​മ്പ​ളം ന​ൽ​കാ​ൻ പ​ണ​മി​ല്ലെ​ന്നാ​ണ് ധ​ന​വ​കു​പ്പ് കോ​ർ​പ​റേ​ഷ​നെ അ​റി​യി​ച്ച​ത്.

ഓ​ഗ​സ്റ്റി​ലും പ​ത്താം തീ​യ​തി​യാ​യി​ട്ടും ശ​മ്പ​ളം ന​ൽ​കാ​ത്ത​തി​ന് മു​ൻ​പ് ജീ​വ​ന​ക്കാ​ർ എം​ഡി​ക്ക് എ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കെ ​സ്വി​ഫ്‌​റ്റി​നോ​ടു​ള‌​ള ത​ങ്ങ​ളു​ടെ എ​തി​ർ​പ്പ് മൂ​ലം സ​ർ​ക്കാ​ർ മ​ന​പൂ‌​ർ​വം ശ​മ്പ​ളം വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ വാ​ദം.

2016 ഫെ​ബ്രു​വ​രി 28ന് ​അ​വ​സാ​നി​ച്ച ശ​മ്പ​ള​ക്ക​രാ​റി​ന് ശേ​ഷം അ​ഞ്ച​ര വ‌​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പു​തി​യ ക​രാ​റി​നു​ള‌​ള പ്രാ​ഥ​മി​ക ച‌‌​ർ​ച്ച​ക​ൾ പോ​ലും ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ത്താം ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ശ​മ്പ​ളം പു​തു​ക്കേ​ണ്ട​താ​യി​രു​ന്നു എ​ന്നാ​ൽ അ​ത് ന​ട​ന്നി​ല്ല.

ജൂ​ൺ 30ന് ​പു​തി​യ ശ​മ്പ​ളം ല​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ വാ​ക്കും ഇ​തു​വ​രെ ന​ട​പ്പാ​യി​ല്ല. അ​തേ​സ​മ​യം, മ​റ്റ് വ​കു​പ്പു​ക​ളി​ൽ ഇ​തി​ന​കം ര​ണ്ട് ത​വ​ണ ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണം ന​ട​ന്നെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ‍​യു​ന്നു.
More in Latest News :