+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാജ ഡോക്ടർ ഉണ്ടെന്ന ഡി​എം​ഒ​യു​ടെ മു​ന്ന​റി​യി​പ്പ് മു​ക്കി, നിരവധി പേരെ ചികിത്സിച്ചു

ത​ല​ശേ​രി: ത​ല​ശേ​രി ഒ.​വി റോ​ഡി​ലെ സ്വകാര്യ ആശുപത്രിയിൽ യോഗ്യതയില്ലാത്ത ഡോക്ടർ ചികിത്സ നടത്തുന്നതായി ഡിഎംഒ മുന്നറിയിപ്പ് നൽകിയിട്ടും ചികിത്സ തുടർന്നത് കത്ത് മുക്കിയതു മൂലം. മാനേജ്മെന്‍റിൽ ഒരു വിഭാഗമാ
വ്യാജ ഡോക്ടർ ഉണ്ടെന്ന ഡി​എം​ഒ​യു​ടെ മു​ന്ന​റി​യി​പ്പ്  മു​ക്കി, നിരവധി പേരെ ചികിത്സിച്ചു
ത​ല​ശേ​രി: ത​ല​ശേ​രി ഒ.​വി റോ​ഡി​ലെ സ്വകാര്യ ആശുപത്രിയിൽ യോഗ്യതയില്ലാത്ത ഡോക്ടർ ചികിത്സ നടത്തുന്നതായി ഡിഎംഒ മുന്നറിയിപ്പ് നൽകിയിട്ടും ചികിത്സ തുടർന്നത് കത്ത് മുക്കിയതു മൂലം. മാനേജ്മെന്‍റിൽ ഒരു വിഭാഗമാണ് കത്ത് മുക്കിയതെന്നാണ് ഇപ്പോഴത്തെ മാനേജ്മെന്‍റ് ആരോപിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

വ്യാ​ജ ചി​കി​ത്സ ന​ട​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഡി​എം​ഒ ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് മു​ൻ മാ​നേ​ജ്മെ​ന്‍റ് മു​ക്കി​യ​താ​യി​ട്ടു​ള്ള ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മാണ് ഉയർന്നിരിക്കുന്നത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 16നാ​ണ് ഡി​എം​ഒ വ്യാ​ജ ചി​കി​ത്സ സം​ബ​ന്ധി​ച്ച ക​ത്ത് തലശേരി കീ​ർ​ത്തി ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റി​നു ന​ൽ​കി​യ​ത്.

നീക്കിയത് ഈ മാസം

എ​ന്നാ​ൽ, ഈ ​ക​ത്ത് ഈ ​മാ​സം ആ​ദ്യ​മാ​ണ് ത​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​തെ​ന്നും ക​ത്ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻത​ന്നെ ആ​രോ​പ​ണ വി​ധേ​യ​നെ ത​ത്‌​സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യ​താ​യും കീ​ർ​ത്തി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

മു​ൻ മാ​നേ​ജ്മെ​ന്‍റി​ന്‍റെ കാ​ല​ഘ​ട്ട​ത്താ​ണ് പ​ത്താം ക്ലാ​സു​കാ​രി കീ​ർ​ത്തി​യി​ൽ ചി​കി​ത്സ ന​ട​ത്തു​ക​യും ഗൃ​ഹ​നാ​ഥ​ൻ മ​രി​ക്കു​ക​യും ചെ​യ്ത​ത്. ഡി​എം​ഒ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ വ്യ​ക്തി​യെ​യും സ്ഥാ​പ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന​ത് മു​ൻ മാ​നേ​ജ്മെ​ന്‍റാ​ണ്.

വ്യാ​ജ ചി​കി​ത്സ​യെ​ത്തു​ട​ർ​ന്നു ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച കേ​സ് ഒ​തു​ക്കി തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും മു​ൻ മാ​നേ​ജ്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണെ​ന്നും ഈ ​കേ​ന്ദ്ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി.

നിരവധി പേർ ഇരകൾ

ഡി​എം​ഒ ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് ക​ത്ത് പൂ​ഴ്ത്തി​വ​ച്ച​തി​ലൂ​ടെ നി​ര​പ​രാ​ധി​ക​ളാ​യ നി​ര​വ​ധി രോ​ഗി​ക​ളാ​ണ് വ്യാ​ജ ചി​കി​ത്സയ്ക്കു വി​ധേ​യ​രാ​യി​ട്ടു​ള്ള​ത്. സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ൽ​നി​ന്നു വ​ന്ന ജ​ന​ങ്ങ​ളു​ടെ ജീ​വ​നെ ബാ​ധി​ക്കു​ന്ന ഗൗ​ര​വ​മാ​യ ക​ത്ത് പൂ​ഴ്ത്തി​വ​ച്ച​വ​ർ​ക്കെ​തി​രേ അ​ധി​കൃ​ത​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ഓ​പ്പ​റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ സു​മേ​ശ് എ​ന്ന വ്യാ​ജ ഡോ​ക്ട​ർ​ക്കെ​തി​രേ​യാ​ണ് 498 -ാം വ​കു​പ്പ് പ്ര​കാ​രം ത​ല​ശേ​രി പോ​ലീ​സ് ഇ​പ്പോ​ൾ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഐ​എം​എ ത​ല​ശേ​രി ശാ​ഖ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​ബി സ​ജീ​വ് കു​മാ​റി​ന്‍റെ പ​രാ​തി പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
More in Latest News :