+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​മ്പി​ൾ ജ​യി​ൽ​ചാ​ട്ടം..! ന​ട​ന്ന് പു​റ​ത്തി​റ​ങ്ങി, ഓ​ട്ടോ​യി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു!

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര​യി​ൽ കൊ​ല​ക്കേ​സ് പ്ര​തി ജ​യി​ൽ ചാ​ടി​യ സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച​യെ​ന്ന് റി​പ്പോ​ർ​ട്ട്. തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി ജാ​ഹി​ർ ഹു​സൈ​നാ​ണ് രാ​വി​ലെ ജ​യി​ൽ
സി​മ്പി​ൾ ജ​യി​ൽ​ചാ​ട്ടം..! ന​ട​ന്ന് പു​റ​ത്തി​റ​ങ്ങി, ഓ​ട്ടോ​യി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു!
തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര​യി​ൽ കൊ​ല​ക്കേ​സ് പ്ര​തി ജ​യി​ൽ ചാ​ടി​യ സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച​യെ​ന്ന് റി​പ്പോ​ർ​ട്ട്. തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി ജാ​ഹി​ർ ഹു​സൈ​നാ​ണ് രാ​വി​ലെ ജ​യി​ൽ ചാ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യ്ക്ക് അ​ല​ക്ക് യ​ന്ത്ര​ത്തി​ന​ടു​ത്ത് ജോ​ലി ചെ​യ്യാ​ൻ പ​തി​വ് പൊ​ലെ ഹു​സൈ​നി​നെ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് ഹു​സൈ​ൻ ജ​യി​ൽ ചാ​ടി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ ഒ​രു ഗാ​ർ​ഡ് മാ​ത്ര​മാ​ണ് ഡ്യൂ​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന​ത്.

ഗാ​ർ​ഡി​നെ വെ​ട്ടി​ച്ച് ന​ട​ന്ന് പു​റ​ത്തി​റ​ങ്ങി​യ ഹു​സൈ​ൻ രാ​ജീ​വ് ഗാ​ന്ധി ബ​യോ​ടെ​ക്കി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് എ​ത്തി ഓ​ട്ടോ​യി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

അ​തേ​സ​മ​യം, ഇ​യാ​ൾ​ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി അ​ട​ക്കം ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തെര​ച്ചി​ൽ ശ​ക്ത​മാ​ക്കി. 2017 ൽ ​ഒ​രു കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ക്ക​പ്പെ​ട്ട് പൂ​ജ​പ്പു​ര ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ജാ​ഹി​ർ ഹു​സൈ​ൻ.
More in Latest News :