തിരുവനന്തപുരം: കോവിഡ് ബാധിതരായതിനെ തുടർന്ന് ചികിത്സയിലായിരുന്ന സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണനും കുടുംബവും ആശുപത്രി വിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുടുംബം തിങ്കളാഴ്ചയാണ് വീട്ടിലേക്ക് മടങ്ങിയത്.
കോടിയേരി ബാലകൃഷ്ണൻ, ഭാര്യ വിനോദിനി, കൊച്ചുമക്കളായ കാർത്തിക്, വിനായക് എന്നിവരാണ് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നത്. കോവിഡ് മുക്തനായെങ്കിലും കോടിയേരി കുറച്ചുദിവസം കൂടി വിശ്രമത്തിൽ തുടരും.