തിരുവനന്തപുരം: അതിഥി തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം തുമ്പ സ്റ്റേഷനോട് ചേർന്നാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ ജയിംസ് ഒറാൻ(39), ഗണേഷ് ഒറാൻ (26) എന്നിവരാണ് മരിച്ചത്.
പാളത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരം കെട്ടിട നിർമാണ തൊഴിലാളികളായിരുന്നു. തിങ്കളാഴ്ച രാത്രിയിൽ പാളത്തിന് സമീപം ഫോണിൽ സംസാരിച്ച് നിൽക്കവെ ട്രെയിൻ തട്ടിയതായാണ് സംശയിക്കുന്നത്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.