+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ​റ്റ് പ​രീ​ക്ഷ നീട്ടില്ല; ഹ​ർ​ജി ത​ള്ളി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ് പ​രീ​ക്ഷ മാ​റ്റി​വെ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. പ​രീ​ക്ഷ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്
നീ​റ്റ് പ​രീ​ക്ഷ നീട്ടില്ല; ഹ​ർ​ജി ത​ള്ളി സു​പ്രീം​കോ​ട​തി
ന്യൂ​ഡ​ല്‍​ഹി: മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ് പ​രീ​ക്ഷ മാ​റ്റി​വെ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. പ​രീ​ക്ഷ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​ബി​എ​സ്ഇ പ്രൈ​വ​റ്റ്, ക​റ​സ്‌​പോ​ണ്ട​ന്‍​സ്, ക​മ്പാ​ര്‍​ട്ട്മെ​ന്‍റ് എ​ക്‌​സാ​മു​ക​ള്‍ എ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എ.​എം ഖാ​ന്‍​വി​ല്‍​ക്ക​ർ, ഹൃ​ഷി​കേ​ശ് റോ​യ്, സി.​ടി ര​വി​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ ബെ​ഞ്ച് ത​ള്ളി​യ​ത്.

ല​ക്ഷ​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ഠി​ന​മാ​യ പ​രി​ശ്ര​മം ന​ട​ത്തു​ന്ന സ​മ​യ​ത്ത് വെ​റും ഒ​രു ശ​ത​മാ​നം പേ​രു​ടെ അ​സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കോ​ട​തി​ക്ക് എ​ങ്ങ​നെ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ടാ​നാ​കു​മെ​ന്ന് ബെ​ഞ്ച് ആ​രാ​ഞ്ഞു. ഞ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ല്‍ ആ ​കു​ട്ടി​ക​ളി​ല്‍ വേ​ദ​ന​യു​ണ്ടാ​ക്കും. അ​ധി​കൃ​ത​ര്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്തെ​ങ്കി​ലും ചെ​യ്യാ​നാ​കു​മെ​ങ്കി​ല്‍ ചെ​യ്യ​ട്ടെ. ഞ​ങ്ങ​ള്‍ ഇ​ട​പെ​ടി​ല്ലെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​റ്റു പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളും ന​ട​ക്കു​ന്ന​തി​നാ​ല്‍ നീ​റ്റ് മാ​റ്റ​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി ന​ല്‍​കി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​വ​ശ്യം.
More in Latest News :