കോൽക്കത്ത: ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭബാനിപുർ മണ്ഡലത്തിൽ മുഖ്യമന്ത്രി മമത ബാനർജി സ്ഥാനാർഥിയാകുമെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മുതിർന്ന നേതാവ് സോവൻദേബ് ചതോപാധ്യായ ആണു മമതയ്ക്കു മത്സരിക്കാനായി നിയമസഭാംഗത്വം രാജിവച്ചത്. നന്ദിഗ്രാമിൽ പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നിലനിർത്തണമെങ്കിൽ ഭബാനിപുരിൽ ജയം അനിവാര്യമാണ്.
ഭബാനിപുർ അടക്കം മണ്ഡലങ്ങളിൽ സെപ്റ്റംബർ 30നാണു വോട്ടെടുപ്പ് നടക്കുക. ഒക്ടോബർ മൂന്നിനു വോട്ടെണ്ണും.