ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പുകേസിൽ നടി ലീന മരിയ പോൾ അറസ്റ്റിൽ. മകോക്ക നിയമപ്രകാരം ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ലീനയെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖർ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് ലീന അറസ്റ്റിലായിരിക്കുന്നത്. 200 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.
സുകാഷ് നിലവിൽ ഡൽഹി തിഹാർ ജയിലിലാണ്. ലീനയെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു.