ബംഗളൂരു: രാജ്യത്ത് ഇന്ധനവില കൂടാൻ കാരണം അഫ്ഗാനിസ്ഥാനില്‍ താലിബാൻ ഭരണം പിടിച്ചെടുത്തതാണെന്ന വിചിത്ര വാദവുമായി കർണാടകയിലെ ബിജെപി എംഎൽഎ. ഹുബ്ലി - ദർവാഡിലെ ബിജെപി എംഎൽഎ അരവിന്ദ് ബെലാഡാണ് രംഗത്തെത്തിയത്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെയുണ്ടായ പ്രതിസന്ധി കാരണം അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയില്‍ വിതരണത്തില്‍ കുറവുണ്ടായി. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലും വിലവർധന അനുഭവപ്പെടുന്നതെന്നാണ് അരവിന്ദ് ബെലാഡയുടെ വിശദീകരണം.