+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സേ​വ സ​മ​ർ​പ്പ​ൺ അ​ഭി​യാ​ൻ'; പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ന്ദി അ​റി​യി​ക്കാ​ൻ ബി​ജെ​പി

ന്യൂഡൽഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ 20 വ​ര്‍​ഷം നീ​ണ്ട പൊ​തു​സേ​വ​ന​ത്തി​ന് ന​ന്ദി അ​റി​യി​ക്കാ​ന്‍ 20 ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ ബി​ജെ
ന്യൂഡൽഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ 20 വ​ര്‍​ഷം നീ​ണ്ട പൊ​തു​സേ​വ​ന​ത്തി​ന് ന​ന്ദി അ​റി​യി​ക്കാ​ന്‍ 20 ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ ബി​ജെ​പി. മോ​ദി​യു​ടെ ജ​ന്മ​ദി​ന​മാ​യ സെ​പ്റ്റം​ബ​ര്‍ 17ന് ​സേ​വ സ​മ​ര്‍​പ്പ​ണ്‍ അ​ഭി​യാ​ന്‍ എ​ന്ന പേ​രി​ല്‍ പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​കും.

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ ത​ല​ത്തി​ല്‍ ശു​ചി​ത്വ യ​ജ്ഞം, ര​ക്ത​ദാ​ന ക്യാം​പെ​യി​ന്‍ തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​നാ​ണ് ബി​ജെ​പി തീ​രു​മാ​നം. ഇ​തി​നാ​യി എ​ല്ലാ സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ള്‍​ക്കും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ദ നി​ര്‍​ദേ​ശം ന​ല്‍​കി.

ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഞ്ച് കോ​ടി പോ​സ്റ്റ് കാ​ര്‍​ഡു​ക​ള്‍ മോ​ദി​ക്ക് അ​യ​ക്കു​മെ​ന്ന് ബി​ജെ​പി അ​റി​യി​ച്ചു. മോ​ദി​ക്ക് ന​ദി അ​റി​യി​ക്കു​ന്ന ഹോ​ര്‍​ഡിം​ഗു​ക​ള്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കും. ആ​ഘോ​ഷ ദി​വ​സ​ങ്ങ​ളി​ല്‍ പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പും ന​ല്‍​കും. ന​മോ ആ​പ്പി​ലൂ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാം.

പൊ​തു​പ്ര​തി​നി​ധി​ക​ള്‍ എ​ല്ലാ​വ​ര്‍​ക്കും റേ​ഷ​ന്‍ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​യി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​മെ​ന്നും ബി​ജെ​പി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. ബി​ജെ​പി​യു​ടെ യു​വ​ജ​ന വി​ഭാ​ഗം ര​ക്ത​ധാ​ന ക്യാം​പു​ക​ള്‍ ന​ട​ത്തും.

ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ 71 സ്ഥ​ല​ങ്ങ​ളി​ല്‍ ഗം​ഗാ ന​ദി ശു​ചീ​ക​രി​ക്കാ​നു​ള്ള ക്യാം​പെ​യി​ന്‍ ന​ട​ത്തും. അ​ടു​ത്ത വ​ര്‍​ഷ​മാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

മോ​ദി​യു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​തി​പാ​തി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ബു​ദ്ധി​ജീ​വി​ക​ളെ​യും പ്ര​മു​ഖ വ്യ​ക്തി​ക​ളെ​യും ക്ഷ​ണി​ക്കും. പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ ലേ​ഖ​ന​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും വി​വി​ധ ഭാ​ഷ​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും ബി​ജെ​പി അ​റി​യി​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ണ്‍ യോ​ജ​ന പ്ര​കാ​രം ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യും. ജി​ല്ലാ ത​ല​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ ക്യാം​പെ​യി​നു​ക​ള്‍ ന​ട​ക്കും. പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ന​ന്ദി അ​റി​യി​ക്കാ​നും ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ല്‍​കു​ന്ന​തി​നു​മാ​യി എ​ല്ലാ പ്ര​തി​നി​ധി​ക​ളും വാ​ക്‌​സി​ന്‍ സെ​ന്‍റ​റു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കും.

ഗാ​ന്ധി ജ​യ​ന്തി ദി​ന​മാ​യ ഓ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ഖാ​ദി​യു​ട​യും പ്രാ​ദേ​ശി​ക ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ച്ച് ക്യാം​പെ​യ്ന്‍ ന​ട​ത്തും. കോ​വി​ഡ് മൂ​ലം അ​നാ​ഥ​രാ​യ​വ​ര്‍​ക്ക് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പി​എം കെ​യേ​ഴ്‌​സ് ഫ​ണ്ടി​ന് അ​ര്‍​ഹ​രാ​ക്കും.

കൂ​ടാ​തെ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ല​ഭി​ക്കു​ന്ന എ​ല്ലാ സ​മ്മാ​ന​ങ്ങ​ളും pmmemontos.gov.in എ​ന്ന സ​ര്‍​ക്കാ​ര്‍ വെ​ബ്‌​സൈ​റ്റി​ല്‍ ലേ​ലം ചെ​യ്യു​മെ​ന്നും ബി​ജെ​പി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്.
More in Latest News :