+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണം; സു​വേ​ന്ദു അ​ധി​കാ​രി​ക്ക് പോ​ലീ​സി​ന്‍റെ നോ​ട്ടീ​സ്

കോൽക്കത്ത: സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ബി​ജെ​പി നേ​താ​വും ബം​ഗാ​ളി​ലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ സു​വേ​ന്ദു അ​ധി​കാ​രി​ക്ക് ബം​ഗാ​ള്‍ പോ​ലീ​സി​ന്‍റെ നോ
സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണം; സു​വേ​ന്ദു അ​ധി​കാ​രി​ക്ക് പോ​ലീ​സി​ന്‍റെ നോ​ട്ടീ​സ്
കോൽക്കത്ത: സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ബി​ജെ​പി നേ​താ​വും ബം​ഗാ​ളി​ലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ സു​വേ​ന്ദു അ​ധി​കാ​രി​ക്ക് ബം​ഗാ​ള്‍ പോ​ലീ​സി​ന്‍റെ നോ​ട്ടീ​സ്. 2018 ല്‍ ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍ വെ​ടി​യേ​റ്റ് മ​രി​ച്ച കേ​സി​ലാ​ണ് സു​വേ​ന്ദു അ​ധി​കാ​രി​യെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​പ്പി​ച്ച​ത്.

സം​സ്ഥാ​ന ക്രി​മി​ന​ല്‍ അ​ന്വേ​ഷ​ണ വ​കു​പ്പി​ന് മു​ന്നി​ല്‍ തി​ങ്ക​ളാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം. മ​രി​ച്ച സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റേ​ത് കൊ​ല​പാ​ത​ക​മാ​ണോ ആ​ത്മ​ഹ​ത്യ​യാ​ണോ എ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ക​ല്‍​ക്ക​രി ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ മ​മ​താ ബാ​ന​ര്‍​ജി​യു​ടെ അ​ന​ന്ത​ര​വ​നും തൃ​ണ​മൂ​ല്‍ നേ​താ​വു​മാ​യ അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി​യെ ഇ​ഡി വി​ളി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സു​വേ​ന്ദു​വി​ന് ബം​ഗാ​ള്‍ പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി​യെ ഇ​ഡി ചോ​ദ്യം ചെ​യ്ത​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ രു​ജി​ര ബാ​ന​ര്‍​ജി​യേ​യും അ​തി​ന് ഒ​രാ​ഴ്ച മു​മ്പ് ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.

ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ബി​ജെ​പി​യി​ൽ ചേ​രു​ന്ന​തു വ​രെ മു​ഖ്യ​മ​ന്ത്രി മ​മ​താ ബ​ന​ർ​ജി​യു​ടെ വി​ശ്വ​സ്ത​നാ​യി​രു​ന്നു സു​വേ​ന്ദു അ​ധി​കാ​രി. ന​ന്ദി​ഗ്രാ​മി​ൽ മ​മ​താ ബാ​ന​ർ​ജി​ക്കെ​തി​രെ മ​ത്സ​രി​ച്ചാ​ണ് സു​വേ​ന്ദു എം​എ​ൽ​എ ആ​യ​ത്.
More in Latest News :